Sunday, May 5, 2024
spot_img

സിനിമ ചിത്രീകരത്തിനിടെ നടൻ പ്രകാശ് രാജിന് പരിക്ക്: സർജറി വേണ്ടി വരുമെന്ന് താരം

ഹൈദരാബാദ്: സിനിമാ ചിത്രീകരണ‌ത്തിനിടെ നടൻ പ്രകാശ് രാജിന് വീണ് പരിക്ക്. ധനുഷ് നായകനാവുന്ന “തിരുചിട്രംബലം” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു പരിക്കേറ്റത്. തുടർന്ന് പ്രകാശ് രാജ് തന്നെയാണ് പരിക്കേറ്റതിനെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചത്. വീഴ്ചയിൽ കൈയ്യിൽ ഫ്രാക്‌ചർ സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ചെയ്യാൻ ഹൈദരാബാദിലേക്ക് പോവുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ചെന്നൈയിൽ ചിത്രത്തിന്റെ ഷെഡ്യൂളിന് ഇടയിലാണ് അദ്ദേഹത്തിന് വീണ് കയ്യിന് പരുക്കേറ്റത്. ഇതേത്തുടർന്ന് ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയുള്ള പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിനെ ചികിത്സിക്കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles