Friday, April 19, 2024
spot_img

ഇന്ത്യയുടെ സാമ്പത്തിക വാണിജ്യ മേഖലയ്ക്ക് കഴിഞ്ഞ എട്ട് വർഷം കൊണ്ടുണ്ടായ നേട്ടം അത്ഭുതകരം; സാമ്പത്തിക വാണിജ്യ വ്യവസായ മന്ത്രാലയ വാരാചരണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: സാമ്പത്തിക വാണിജ്യ മേഖല രംഗത്ത് കഴിഞ്ഞ എട്ടുവർഷം കൊണ്ട് ഇന്ത്യ ഉണ്ടാക്കിയ മുന്നേറ്റം അത്ഭുതകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക വാണിജ്യ വ്യവസായ മന്ത്രാലയ വാരാചരണം ഉദ്ഘാടനം ചെയ്തു പ്രധാന മന്ത്രി പറഞ്ഞത് സാധാരണക്കാരന് വേണ്ടിയുള്ള സർക്കാർ നൽകുന്ന പിന്തുണ മൂലം ജനങ്ങൾ ആത്മവിശ്വാസത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്നുവെന്നാണ്

സാധാരണ ജനങ്ങളെ നെഞ്ചോട് ചേർത്താണ് സാമ്പത്തിക കാര്യവകുപ്പും വാണിജ്യ വ്യവസായ മന്ത്രാലയവും പ്രവർത്തിക്കുന്നതെന്നത് ഏറെ അഭിമാനം തരുന്നു. സ്വാതന്ത്ര്യ ത്തിന് ശേഷം ഇന്ത്യയുടെ സ്വയം പര്യാപ്തത ഈ നാളുകളിൽ നാം കാണുന്നു. നമ്മുടെ രൂപയുടെ കരുത്ത് , പുതിയ പരീക്ഷണങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ എല്ലാം നിലവിൽ വന്നുകഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിലെ നമ്മുടെ വകുപ്പുകളുടെ ശാക്തീകരണം കൂടിയാണ്. നമ്മുടെ മുൻകാല നേതാക്കളുടെ സ്വപ്‌നങ്ങൾ നാം പൂർത്തീകരിച്ചുകൊണ്ടാണിരിക്കുന്നത്. സ്വാതന്ത്യം നേടാൻ പലരും പലമാർഗ്ഗങ്ങളാണ് സ്വീകരിച്ചത്. സായുധ സമരങ്ങളും അഹിംസയും കവിതയും ആദ്ധ്യാത്മികതയും കേസുകളുമൊക്കെ പോരാട്ടത്തിന്റെ ഭാഗമായി.

യുവാക്കൾക്ക് ജൻസമർത്ഥ് പോർട്ടലിലൂടെ സ്റ്റാർട്ടപ്പുകൾക്കും പുതിയ സംരംഭങ്ങൾക്കും ഒരു പോർട്ടലിൽ കയറിയാൽ മതിയാകും. നമ്മുടെ എല്ലാ വകുപ്പും ഒരു പോലെ പ്രവർത്തിക്കു ന്നതിനാലാണ് ലോകത്തിലെ പല രാജ്യങ്ങളും ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കുന്ന തര ത്തിലേക്ക് മാറിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വച്ഛഭാരത പ്രക്രിയയുടെ ഭാഗമായ ദരിദ്രരായവരെല്ലാം ഇന്ന് അഭിമാനമുള്ളവരും സ്വയം പര്യാപ്തരും ആയിരിക്കുന്നു. സ്വന്തം വീടും പാചകവാതകവും ഭക്ഷണവും അവരുടെ അവകാശമാണെന്ന ബോധ്യമുണ്ടായി കേന്ദ്രസർക്കാറിന് അവ നൽകാനായി. സാമ്പത്തിക മന്ത്രാലയവും പദ്ധതി നിർവ്വഹണ വകുപ്പും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു രാജ്യം വേറെയില്ല. ജനാഭിമുഖ്യമുള്ള സർക്കാരാണ് നല്ല ഭരണത്തിന്റെ ലക്ഷണം. മുമ്പ് എല്ലാം സർക്കാറിനെ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ സ്ഥിതിമാറി. യുപിഐ വഴി ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക ശൃംഖല നടത്തുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles