Thursday, May 2, 2024
spot_img

പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി ശബരിമല നട ബുധനാഴ്ച തുറക്കും

ഈ മാസം എട്ടാം തീയതി ബുധനാഴ്ച്ച പ്രതിഷ്ഠാ വാർഷിക ദിനത്തിൻ്റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട തുറക്കും. ജൂൺ 9 ന് ആണ് പ്രതിഷ്ഠാദിനം.

വൈകുന്നേരം 5 മണിക്ക് തുറക്കുന്ന നട പൂജകൾ എല്ലാം പൂർത്തിയാക്കിയതിന് ശേഷം അന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ഭക്തരെ തിരുസന്നിധിയിലേക്ക് പ്രവേശിപ്പിക്കുന്നത് ഓൺലൈൻ ബുക്കിംഗിലൂടെയാണ്.

ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്കായി നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനം ഉണ്ടായിരിക്കും. ഈ മാസം 14 ന് വൈകുന്നേരം മിഥുനമാസ പൂജകൾക്കായി ക്ഷേത്രനട തുറക്കും.19 ന് രാത്രിയാണ് തിരുനട അടയ്ക്കുക.

 

Related Articles

Latest Articles