Saturday, September 26, 2026

മോദിയുടെ കൈയിൽ സുരക്ഷിതം ഇതാണ് പുതിയ കാശ്മീർ | Narendra Modi

ഏകാന്തതയുടെ തടവറയിൽ നിന്ന് മോചിതയായ കാശ്മീരം.
കാശ്മീരിനെ ഒരു പെണ്കൊടിയോട് ഉപമിക്കുകയാണെങ്കിൽ വികൃതികൾ കൊണ്ട് നിറഞ്ഞ ബാല്യവും,ചപലമായ കൗമാരവും,പുഷ്പിണിയായ യൗവ്വനവുമെല്ലാം ആസ്വദിച്ചും അനുഭവിച്ചും വാർദ്ധ്യക്യത്തിലേക്ക് കടന്ന സുന്ദര സുരഭിലമായ ജീവിതത്തിന് ഉടമയാകേണ്ടവൾ ആയിരുന്നു.അക്ഷരങ്ങൾ കൂട്ടിവായിക്കേണ്ട,പുസ്തകങ്ങളെ തലോലിക്കേണ്ട,പൂമ്പാറ്റകൾക്കൊപ്പം പറക്കേണ്ട,ചുവരുകളിൽ കരിക്കട്ടകൾ കൊണ്ട് ചിത്രം വരക്കേണ്ട,ഗുരുക്കന്മാരോട് ചോദ്യങ്ങൾ ചോദിക്കേണ്ട,പാട്ടും നൃത്തവും ചെയ്യേണ്ട ജീവിത ഘട്ടങ്ങളിലെല്ലാം പിടഞ്ഞ മനസ്സുമായി ജീവിച്ചവൾ.

തനിക്ക് ജന്മം തന്ന ഭാരത മാതാവിന്റെ സ്നേഹവും കരുതലും ആശ്ലേഷങ്ങളും അനുഭവിക്കാൻ യോഗമില്ലാതെ പോയ ഹതഭാഗ്യയായ കാശ്മീരം.ചിലരുടെ സ്വാർഥതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടുവാനായി സ്വന്തം മാതാവിൽ നിന്ന് വേർപെടുത്തി നിഷ്ക്കരുണം തടവറയിലേക്ക് വലിച്ചെറിയപ്പെട്ട ഒരു പെണ്കൊടിയാണ് കാശ്മീരം.ഒരു മനുഷ്യായുസ്സിന്റെ ഓരോ ഘട്ടത്തിലും നിർദ്ദയം പിച്ചിച്ചീന്തപ്പെട്ട ഒരു സാധു പെണ്ണുടൽ. കാലം കടന്നപ്പോഴും എന്താണ് എന്നിൽ സംഭവിക്കുന്നതെന്നുള്ളത് തിരിച്ചറിയാൻ പോലും പറ്റാത്ത രീതിയിൽ നിർവ്വികാരയായി മാറിക്കഴിഞ്ഞിരുന്നു അവൾ.

ഓരോ അഞ്ച് വർഷത്തിലും കാശ്മീരം എന്ന അടിമ പെണ്കൊടിയുടെ ഉടമകൾ മാറിക്കൊണ്ടിരുന്നു. എല്ലാവർക്കും അവൾ കീഴടങ്ങി, കീഴടക്കപ്പെട്ടു.അവളുടെ വിരുമാറിലൂടെ ഇറ്റുവീഴുന്ന,കണ്ണിൽ നിന്ന് ഊർന്നുവീഴുന്ന ചോരയിൽ ചാലിച്ച കണ്ണുനീർ കണ്ടുകൊണ്ട് ആർത്തട്ടഹസിച്ച് ഉടമകൾ വീണ്ടും വീണ്ടും അവളെ പിച്ചിച്ചീന്തി.

Related Articles

Latest Articles