Friday, April 26, 2024
spot_img

ജനാധിപത്യത്തിന്റെ ഉൽസവം, എല്ലാവർക്കും ആശംസകൾ: തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

പൊതു തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഉൽസവം, ഇതാ ഇവിടെ– മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് ഇന്ത്യൻ ജനത ജനാധിപത്യത്തെ സമ്പന്നമാക്കണം.

ചരിത്രപരമായ ഒരു ഫലം തന്നെ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. ആദ്യമായി വോട്ടു ചെയ്യുന്നവരെ പ്രധാനമന്ത്രി പ്രത്യേകം സ്വാഗതം ചെയ്തു.

മികച്ച രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷനും ഉദ്യോഗസ്ഥർ‌ക്കും സുരക്ഷാ ജീവനക്കാർക്കും ആശംസകൾ അറിയിക്കുന്നു. ഇത്രയും ശുഷ്കാന്തിയോടെ വർഷങ്ങളായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ ഓർ‌ത്ത് ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ എൻഡിഎയ്ക്കു വേണ്ടി വോട്ട് അഭ്യർഥിക്കാനും പ്രധാനമന്ത്രി മറന്നില്ല. ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന വാചകത്തിലൂടെ എൻഡിഎ വീണ്ടും ജനങ്ങളുടെ അനുഗ്രഹം തേടുകയാണ്. 70 വർഷമായി സാധ്യമാകാതിരുന്ന അടിസ്ഥാന ആവശ്യങ്ങൾ സാധ്യമാക്കുന്നതിനു വേണ്ടിയാണ് അഞ്ച് വര്‍ഷമായി പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സുരക്ഷിതവും സമ്പന്നവും ശക്തവുമായ ഇന്ത്യയെ നിര്‍മിക്കേണ്ട സമയമാണിത്. 2014ൽ ജനം യുപിഎയെ തള്ളിക്കളയുകയായിരുന്നു. യുപിഎ സർക്കാരിന്റെ അഴിമതി, സ്വജനപക്ഷപാതം, നയങ്ങളിലെ മരവിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ യുപിഎയ്ക്കെതിരെ ജനവികാരം ഉയരുകയായിരുന്നു.

സുരക്ഷിതവും സമ്പന്നവും ശക്തവുമായ ഇന്ത്യയെ നിര്‍മിക്കേണ്ട സമയമാണിത്. 2014ൽ ജനം യുപിഎയെ തള്ളിക്കളയുകയായിരുന്നു. യുപിഎ സർക്കാരിന്റെ അഴിമതി, സ്വജനപക്ഷപാതം, നയങ്ങളിലെ മരവിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ യുപിഎയ്ക്കെതിരെ ജനവികാരം ഉയരുകയായിരുന്നു.

Related Articles

Latest Articles