സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചരണത്തിന് കൂടുതൽ കടിഞ്ഞാൺ ഇടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശ നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ചും കൂടുതൽ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട് .

സാമൂഹ്യ മാധ്യമങ്ങൾ വഴി രാഷ്ട്രീയ പരസ്യങ്ങൾ നൽകരുത് എന്ന നിർദ്ദേശവും നൽകി. സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്കും ഗൂഗിളിനും രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്തി തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് നിർദ്ദേശം.