Sunday, May 19, 2024
spot_img

രാജ്യത്തെ ഏകീകരിച്ചതിൽ സർദാർ പട്ടേലിന്റെ പങ്ക് അതുല്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: സർദാർ വല്ലഭായ് പട്ടേലിന്റെ എഴുപത്തിയൊന്നാം സ്മൃതി ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏകീകരിച്ചതിൽ സർദാർ പട്ടേലിന്റെ പങ്ക് അതുല്യമെമെന്നും സർദാർ പട്ടേലിന്റെ ഭരണ നൈപുണ്യത്തോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

”ഈ പുണ്യ ദിനത്തിൽ സർദാർ പട്ടേലിനെ ഓർമ്മിക്കുകയാണ്. അദ്ദേഹത്തിന്റെ അതുല്യമായ സേവനങ്ങൾക്കും ഭരണ നൈപുണ്യത്തിനും രാജ്യത്തെ ഏകീകരിക്കാനുള്ള തീവ്രമായ പരിശ്രമങ്ങൾക്കും രാജ്യം എന്നെന്നും കടപ്പെട്ടിരിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേൽ. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു ഇന്ത്യയുടെ ഈ ഉരുക്കുമനുഷ്യന്‍.

അതുല്യനായ സംഘാടകൻ , കരുത്തനായ ഭരണകർത്താവ് , സത്യസന്ധനായ പൊതു പ്രവർത്തകൻ. സർദാർ വല്ലഭായി പട്ടേലിന് എതിരാളികളുൾപ്പെടെയുള്ളവർ കൽപ്പിച്ചു കൊടുത്ത വിശേഷണങ്ങൾ നിരവധിയാണ്. ഇന്ത്യയിലെ 562 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച് രാജ്യത്തെ റിപ്പബ്ലിക് ആക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സർദാർ വല്ലഭായ് പട്ടേൽ 1950 ഡിസംബർ 15നാണ് അന്തരിച്ചത്.

Related Articles

Latest Articles