Wednesday, May 15, 2024
spot_img

മദ്രസകൾക്ക് മൂക്കുകയറിട്ട് യോഗി; പ്രവർത്തനത്തിൽ അടിമുടി മാറ്റം; ഇനിമുതൽ ക്ലാസ്സുകൾക്ക് മുൻപ് ദേശീയഗാനം നിർബന്ധം

ലക്‌നൗ: യുപിയിലെ മദ്രസകളുടെ പ്രവർത്തനരീതിയിൽ മാറ്റംവരുത്തി യോഗി സർക്കാർ(National Anthem Recital a must in Uttar Pradesh Madrasas). ഇനിമുതൽ ക്ലാസ്സുകൾക്ക് മുൻപ് ദേശീയഗാനം നിർബന്ധമായും ആലപിക്കണമെന്നാണ് പുതിയ ഉത്തരവ്. കഴിഞ്ഞ ദിവസം ചേർന്ന യുപി മദ്രസ എജ്യുക്കേഷൻ ബോർഡ് യോഗത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്. അടുത്ത അദ്ധ്യയന വർഷം മുതലാണ് എജ്യുക്കേഷൻ ബോർഡിന്റെ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുക. രാവിലെയുള്ള ഈശ്വര പ്രാർത്ഥനയ്‌ക്കൊപ്പം ദേശീയ ഗാനവും ആലപിച്ചതിന് ശേഷം മാത്രമേ ക്ലാസുകൾ ആരംഭിക്കാവൂ.

കുട്ടികൾ രാജ്യസ്‌നേഹം വളർത്തുന്നതിന്റെ ഭാഗമായാണ് ദേശീയ ഗാനം ആലപിക്കുന്നതെന്ന് ബോർഡ് വ്യക്തമാക്കി. ഇതിനുപുറമേ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യോഗത്തിൽ ഉണ്ടായിട്ടുണ്ട്. എല്ലാ വർഷവും വാർഷിക പരീക്ഷ നടത്തും. ഈ വർഷത്തെ പരീക്ഷ മേയ് 14 മുതൽ ആരംഭിക്കും. പാഠ്യപദ്ധതിയിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹിക ശാസ്ത്രം, സയൻസ് എന്നീ വിഷയങ്ങളും ഉൾപ്പെടുത്തും.

മദ്രസകളിൽ ഇനി മുതൽ അദ്ധ്യാപകർക്ക് പ്രവേശനം നൽകുക വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിലാകും. ടീച്ചേഴ്‌സ് എലിജിബിലിറ്റി പരീക്ഷ എഴുതി വിജയിക്കുന്നവരെ മാത്രമാകും ഇനി മുതൽ അദ്ധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുക. അതേസമയം കുട്ടികളിൽ രാജ്യസ്‌നേഹവും, സംസ്‌കാരത്തോടുള്ള മമതയും ഉണ്ടാക്കുന്നതിന് വേണ്ടിയാണ് മദ്രസകളിലും ദേശീയഗാനം നിർബന്ധമാക്കിയതെന്ന് മദ്രസ ബോർഡ് അദ്ധ്യക്ഷൻ ഇഫ്ക്ഹർ അഹമ്മദ് ജാവേദ് പറഞ്ഞു.

അതേസമയം മദ്രസകൾ കേന്ദ്രീകരിച്ച് പലതരത്തിലുള്ള ഭീകരപ്രവർത്തനങ്ങളും മറ്റും റിപ്പോർട്ടും ചെയ്യുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണത്തിന് യോഗി സർക്കാർ ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള നീക്കത്തിലൂടെ കുട്ടികളെ രാജ്യസ്നേഹികളാക്കി വളർത്തിയെടുക്കുവാനും സാധിക്കും.

Related Articles

Latest Articles