Wednesday, May 29, 2024
spot_img

ഭീകരതയുടെ വികൃത മുഖം ഇന്ത്യ മനസിലാക്കിയ സ്‌ഫോടനത്തിന് ഇന്ന് 32 വർഷങ്ങൾ; മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം മെയ് 21 ഇന്ത്യയുടെ ദേശീയ തീവ്രവാദ വിരുദ്ധ ദിനം; ഇന്ത്യക്കെതിരെ ഭീകരത ആയുധമാക്കിയ പാകിസ്ഥാൻ ഇന്ന് ഭീകരാക്രമണങ്ങളിൽ നട്ടം തിരിയുന്നതും കാലത്തിന്റെ കാവ്യ നീതി

1921 മെയ് 21 നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തുരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചാവേർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നത്. തന്റെ നാൽപ്പതാം വയസ്സിൽ പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ രാജീവ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 1984 ഒക്ടോബർ 31 ന് രാജീവിന്റെ മാതാവും ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ക്രൂരമായ കൊലപാതകത്തെ തുടർന്നാണ് രാജീവിന് പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടിവന്നത്. രാജ്യത്തിന്റെ ആറാമത്തെ പ്രധാനമന്ത്രിയായ രാജീവിനെ എൽ ടി ടി ഇ അംഗമായ യുവതിയാണ് ചാവേർ ആക്രമണത്തിൽ വധിച്ചത്. ആ വർഷം മുതലാണ് ഇന്ത്യ മെയ് 21 ദേശീയ ഭീകരവിരുദ്ധ ദിനമായി ആഘോഷിച്ചു വരുന്നത്. ഭീകരവാദത്തെ ഉന്മൂലനം ചെയ്യേണ്ടതിന്റെയും സമൂഹത്തിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്നതിന്റെയും പ്രാധാന്യമാണ് ഈ ദിനത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.

ശ്രീലങ്കയുടെ വടക്ക് കിഴക്കൻ മേഖലകളിൽ തമിഴ് വംശജർക്ക് പ്രത്യേക രാജ്യം എന്ന ആവശ്യം ഉന്നയിച്ച് പ്രവർത്തിച്ചിരുന്ന ഭീകര സംഘടനയായിരുന്നു എൻ ടി ടി ഇ. ശ്രീലങ്കൻ സർക്കാരും എൽ ടി ടി ഇ യും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്ത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ സമാധാന സേനയെ ശ്രീലങ്കയിലേക്കയച്ചിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് സമയത്ത് അധികാരത്തിൽ എത്തിയാൽ വീണ്ടും സമാധാന സേനയെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന് രാജീവ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതെല്ലാം എൽ ടി ടി യെ ചൊടിപ്പിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു എൽ ടി ടി ഇ ചാവേർ മനുഷ്യ ബോംബായി മാറി രാജീവ് ഗാന്ധിയുടെ പാദ നമസ്‌കാരം ചെയ്തശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.

ഏറ്റവും പുതിയ ആഗോള തീവ്രവാദ ഇൻഡക്‌സ് പ്രകാരം ലോകത്തിൽ ഏറ്റവുമധികം തീവ്രവാദ ഭീഷണിയുള്ള 25 രാജ്യങ്ങളിലൊന്നാണ് ഭാരതം. കഴിഞ്ഞ വർഷം ലോകത്ത് തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ 9% കുറവുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. തീവ്രവാദ ആക്രമണങ്ങളിൽ 28% കുറവുണ്ട്. അതേസമയം ഭീകരവാദത്തെ ഇന്ത്യക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ചുകൊണ്ടിരുന്ന പാകിസ്ഥാൻ ഇപ്പോൾ അതെ ഭീകരതയുടെ ഇരയായി മാറുകയാണ്. ഭീകരവാദ ഭീഷണി നേരിടുന്ന 10 രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് പാകിസ്ഥാൻ മാത്രമല്ല ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ പാകിസ്ഥാനിൽ 120 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്.

Related Articles

Latest Articles