Wednesday, October 21, 2026

മെ​ഗാ സ്റ്റാറിനൊപ്പം ‘നടിപ്പിൻ നായകൻ’; ‘കാതൽ’ സെറ്റിലെത്തി നടൻ സൂര്യ

മലയാളത്തിന്റെ മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘കാതൽ’.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ്.പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതകൂടി
കാതലിനുണ്ട്.

ഇപ്പോഴിതാ ചിത്രീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുന്ന കാതലിന്റെ സെറ്റിലേക്ക് നടൻ സൂര്യ എത്തിയ വിവരമാണ് പുറത്തുവരുന്നത്. ഇന്നാണ് കാതലിന്റെ ലൊക്കേഷനിലേക്ക് സൂര്യ എത്തിയത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. മലയാളത്തിന്റെ മെ​ഗാ സ്റ്റാറിനൊപ്പം നടിപ്പിൻ നായകൻ എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്ന സൂര്യയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles