Friday, March 29, 2024
spot_img

ഇന്ത്യയ്ക്ക് അഭിമാനം ;മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്‌കർ സ്വന്തമാക്കി ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’

95-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം ഇന്ത്യയിലെ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ കരസ്ഥമാക്കി.രഘു എന്ന പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും ജീവതകഥയാണ് എലഫന്‍റ് വിസ്‌പറേഴ്‌സ്. തമിഴ്‌നാട് മുതുമലൈ ദേശീയ പാർക്കിന്‍റെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്‍ററി. പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസിവിഭാഗത്തിന്‍റെ നേർചിത്രവും എലഫന്‍റ് വിസ്‌പറേഴ്‌സ് വരച്ചിടുന്നുണ്ട്.

തമിഴിലാണ് ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്.ജർമൻ ചിത്രം ‘ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രന്റ്’ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഓസ്‌കർ സ്വന്തമാക്കി. എഡ്‌വേഡ്‌ ബർഗർ ആണ് സംവിധായകൻ.

Related Articles

Latest Articles