കാട്ടാക്കട: നവകേരള സദസ് തലസ്ഥാനത്തെത്തിയതോടെ സിപിഎം-ഡി വൈ എഫ് ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. കാട്ടാക്കടയിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചൊതുക്കിയത് യൂണിഫോമിലെത്തിയ ഡി വൈ എഫ് ഐ ക്കാർ. നവകേരള സദസ്സിന്റെ എംപ്ലം പതിച്ച മഞ്ഞ ടീഷർട്ടുകൾ അണിഞ്ഞാണ് പ്രവർത്തകർ പ്രതിഷേധക്കാരെ ഇരുമ്പുവടിയും മുളയും പട്ടികക്കഷ്ണവും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. പോലീസിന്റെ കണ്മുന്നലാണ് മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തക സംഘം അഴിഞ്ഞാടിയത്.
സംഘർഷത്തിൽ പൊലീസിന് പ്രവർത്തകരെ തിരിച്ചറിയാനാണ് മഞ്ഞ ടീഷർട്ട് ധരിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. കരിങ്കൊടി കാണിച്ചവരെ നേരിടാനായി പ്രാദേശിക സിപിഎം നേതാക്കളുമുണ്ടായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ സിപിഎം പ്രവർത്തകർ അസഭ്യ വർഷം നടത്തി. കാട്ടാക്കടയിലെ നവകേരള സദസിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിയും സംഘവും അരുവിക്കര മണ്ഡലത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ അരുവിക്കരയിലേക്ക് പോകും വഴിയിലാണ് പ്രതിഷേധം ഉണ്ടായത്. കാട്ടാക്കട, അരുവിക്കര, പാറശ്ശാല, നെയ്യാറ്റിൻകര മണ്ഡലത്തിലാണ് ഇന്ന് നവകേരള സദസ്

