Monday, January 12, 2026

പ്രകാശം, അറിവ്, ശാന്തി എന്നിവയെ സൂചിപ്പിക്കുന്ന ദിനം: നവരാത്രിയുടെ നാലാം ദിനം ഇങ്ങനെ പ്രാർത്ഥിക്കൂ…

ഇന്ന് നവരാത്രിയുടെ നാലാം ദിനമാണ്. ഇന്നത്തെ ദിവസം കൂഷ്മാണ്ഡദേവീ ഭാവത്തിലാണ് ആരാധന. ഈ ദിവസം പ്രകാശം, അറിവ്, ശാന്തി എന്നിവയെയാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചം സൃഷ്ടിച്ച ഒരു ശക്തിയാണ് കൂഷ്മാണ്ഡം.

മഹാതേജസ്വിനിയായ കൂഷ്മാണ്ഡദേവിക്ക് അഷ്ടഭുജങ്ങളാണുള്ളത്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല ഇവയെല്ലാം ധരിച്ച് സിംഹവാഹിനിയായാണ് ദേവിയുടെ രൂപം.

നവരാത്രി സമയത്ത്

“സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ ഭവതുമേസദാ” എന്ന മന്ത്രം ഉരുവിടുന്നത് അത്യന്തം ഉത്തമവും ശ്രേഷ്ഠവുമായി കണക്കാക്കുന്നു. വിദ്യാർഥികളല്ലാത്തവർക്ക് മോക്ഷപ്രാപ്തിയും ദാരിദ്ര്യ ദുരിതങ്ങൾ അകറ്റാനും, സർവൈശ്വര്യങ്ങൾക്കും നവരാത്രി വ്രതം സഹായകരമാകും.

വ്രതസമയത്ത് ഒൻപത് തിരിയിട്ട നിലവിളക്കിനു മുന്നിൽ സന്ധ്യയ്ക്ക് സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകങ്ങളും പാരായണം ചെയ്താൽ കുടുംബത്തിൽ എല്ലാവർക്കും ഐശ്വര്യം കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.

Related Articles

Latest Articles