Saturday, May 18, 2024
spot_img

നക്‌സൽ ആക്രമണം; ഛത്തീസ്ഗഡിൽ ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു; ഹെഡ് കോൺസ്റ്റബിളിനു പരിക്ക്

ഛത്തീസ്ഗഡ്‌: ഛത്തീസ്ഗഡിൽ നക്‌സൽ ആക്രമണം(Naxal Attack In Chhattisgarh). നക്സലുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ ഐടിബിപി ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ഐടിബിപിയുടെ സോൻപൂർ ക്യാമ്പിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് ആക്രമണം ഉണ്ടായത്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടറാണ് വീരമൃത്യു വരിച്ചത്.

സംഭവത്തിൽ ഹെഡ് കോൺസ്റ്റബിളിനും പരിക്കേറ്റിട്ടുണ്ട്. ഐടിബിപി 53-ാം ബറ്റാലിയൻ സംഘം ഡോണ്ട്രിബേഡയിലും സോൻപൂരിലും റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എത്തിയതായിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. കോൺസ്റ്റബിൾ മഹേഷിനാണ് പരുക്കേറ്റത്. മഹേഷ് റായ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles