വിജയ് സേതുപതി, നയന്‍താര, സമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്ത ‘കാത്തുവാക്കുല രണ്ടു കാതല്‍’ എന്ന തമിഴ് ചിത്രം വന്‍ വിജയം നേടി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ, ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ വിജയ് സേതുപതിയും നയന്‍താരയും വിഘ്‌നേഷും തിയേറ്ററില്‍ എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തിയേറ്ററിലെത്തിയ താരങ്ങള്‍ കേക്ക് മുറിച്ച് ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു. വിഘ്നേശ് ശിവനും നയന്‍താരയും സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.
, നയൻതാര, സാമന്ത എന്നിവരാണ് ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ. റാംബോ, കണ്മണി, കതീജ എന്നീ കഥാപാത്രങ്ങളെയാണ് മൂവരും യഥാക്രമം അവതരിപ്പിക്കുന്നത്. പ്രണയവും, തമാശയും ആക്ഷനുമെല്ലാം നിറഞ്ഞ എന്റർടൈൻമെന്റാണ്.

