തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിൻ്റെ എക്സ്ലൂസിവ് ചിത്രങ്ങൾ പുറത്ത്. നയൻ താരയെ ചുംബിക്കുന്ന വിഘ്നേഷിൻ്റെ ചിത്രമാണ് പുറത്തുവന്നത്. വിവാഹത്തിൻ്റെ ചിത്രീകരണാവകാശം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനായതിനാൽ വിവാഹച്ചടങ്ങിൻ്റെ ചിത്രങ്ങൾ അപൂർവമായി മാത്രമേ പുറത്തുവരുന്നുള്ളൂ.
ഇന്ന് രാവിലെ ആയിരുന്നു മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു വിവാഹ വേദിയും പരിസരവും. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കിയാലേ വിവാഹ ഹാളിലേക്ക് കടക്കാനാന്‍ കഴിയുമായിരുന്നുള്ളൂ. ഷാരൂഖ് ഖാൻ, രജനികാന്ത് തുടങ്ങി വമ്പൻ താരനിരയാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല.
അനുഷ്‌ക- വിരാട് കൊഹ്ലി, കത്രീന കെയ്ഫ്- വിക്കി കൗശല്‍, ഫര്‍ഹാന്‍ അക്തര്‍-ഷിബാനി, വരുണ്‍ ധവാന്‍- നടാഷ തുടങ്ങിയ നിരവധി താരവിവാഹങ്ങള്‍ നടത്തിയ ഇവന്റ് കമ്പനിയായ ഷാദി സ്‌ക്വാഡ് ആണ് നയന്‍താര-വിഘ്‌നേഷ് വിവാഹവും ഏറ്റെടുത്തത്, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഡ്ഡിംഗ് പ്ലാനേഴ്‌സ് ആണ് ശാദി സ്‌ക്വാഡ്. സംവിധായകൻ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിർവഹിക്കുന്നത്.

