Sunday, May 5, 2024
spot_img

വീണ്ടും പ്രണയ ജോഡികളായി രജനികാന്തും നയൻതാരയും:ആരാധകരുടെ മനം കീഴടക്കി ‘സാര കാട്രേ’; അണ്ണാത്തെയിലെ ​രണ്ടാമത്തെ ഗാനം പുറത്ത്

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന അണ്ണാത്തെയുടെ പ്രഖ്യാപനം മുതൽ വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്(Nayanthara) ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തുവന്നിരിക്കുകയാണ്. രജനിയുടേയും(Rajinikanth) നയൻസിന്റേയും പ്രണയം നിറയുന്ന ​ഗാനം ആരാധകരുടെ മനസു കീഴടക്കുകയാണ്.

പ്രിയ ഗായകരായ ശ്രേയാ ഘോഷാലും സിദ് ശ്രീറാമും ചേർന്നാണ് ‘സാര കാട്രേ’ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. യു​ഗഭാരതിയുടെ വരികൾക്ക് ഡി ഇമ്മനാണ് സം​ഗീതം നൽകിയിരിക്കുന്നത്. രജനീകാന്തിന്റേയും നയൻതാരയുടേയും ചിത്രത്തിലെ സ്റ്റിൽസിനൊപ്പമാണ് ​ഗാനം.

അതേസമയം അന്തരിച്ച പ്രിയ ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച ​അണ്ണാത്തെയിലെ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ഇത് നിമിഷങ്ങൾക്കുള്ളിൽ ആരാധകരുടെ ഹൃദയം കവർന്നിരുന്നു. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Related Articles

Latest Articles