Tuesday, December 30, 2025

കഞ്ചാവ് നട്ടു വളർത്തിയത് സ്വന്തം വീട്ടിൽ! ബെെക്കില്‍ കറങ്ങി നടന്ന് വില്‍പ്പന; ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെതത് ഇങ്ങനെ

നെടുമങ്ങാട്: കഞ്ചാവ് വീട്ടിൽ നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കില്‍ എന്‍ ഫൈസലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇരുപതുകാരനായ ഫെെസല്‍ വില്‍പ്പനയ്ക്കായിട്ടാണ് വീട്ടില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ പ്രദേശത്ത് കഞ്ചാവു വില്‍പ്പന നടത്തുന്ന പത്തിലധികം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഒരുമാസം മുന്‍പ് ഇതില്‍ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ബെെക്കുകളില്‍ എത്തിയാണ് യുവാക്കള്‍ കച്ചവടം നടത്തുന്നത്. കഞ്ചാവ് ചെറിയ പൊതികളാക്കി ആവശ്യക്കാര്‍ക്ക് നല്‍കും. കോളേജ് വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്.

കഞ്ചാവ് ഉപയോഗിച്ചുള്ള അക്രമങ്ങളും പ്രദേശത്ത് പതിവായിരുന്നു. ഇതിന് തടയിടാന്‍ നാട്ടുകാര്‍ ചേര്‍ന്ന് എക്സൈസിനും പൊലീസിനും പരാതി നല്‍കുകയായിരുന്നു.

Related Articles

Latest Articles