Wednesday, May 8, 2024
spot_img

അവൾക്കൊപ്പമല്ല, അവനൊപ്പമാണ്: എനിക്കെതിരെ മീ ടൂവോ റേപ്പോ എന്ത് വന്നാലും ഞാന്‍ സഹിക്കും, അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ: വിജയ് ബാബുവിനെ പിന്തുണച്ച് മൂർ

പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന് കേസിൽ ഒളിവിൽ കഴിയുന്ന വിജയ്ബാബുവിന് പിന്തുണയുമായി നടൻ മൂർ. ആരോപണങ്ങള്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല എന്നാണ് മൂർ പറയുന്നത്. അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കില്ലെന്നും അദ്ദേഹംവ്യക്തമാക്കി. പ്രമുഖ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിജയ് ബാബുവിനെതിരായ ആരോപണത്തിന്റെ പേരില്‍ സിനിമയെ ഒന്നാകെ തള്ളിപ്പറയുന്നത് ശരിയല്ല. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഹോം സിനിമയ്ക്ക് വേണ്ടിയും ഇന്ദ്രന്‍സിന് വേണ്ടിയും സമര്‍പ്പിക്കുന്നെന്നും മൂര്‍ പറഞ്ഞു. അവള്‍ക്കൊപ്പമല്ല അവനൊപ്പമാണ് താനെന്നും മൂര്‍ വ്യക്തമാക്കി.

‘ഞാന്‍ പറയുന്നത്, ഇത് കോടതിയില്‍ ഇരിക്കുന്ന കേസാണ്. പക്ഷേ സിനിമക്ക് അങ്ങനെയൊന്നുമില്ല. പ്രൊഡ്യൂസര്‍ക്ക് ഒരു പ്രശ്നമുണ്ടെന്ന് കരുതി അതില്‍ അഭിനയിച്ച ആള്‍ക്കാരെ തള്ളിക്കളയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ. അതിന്റെ പേരില്‍ ഒരു പടത്തിനെ തഴയുന്നതിനോട് യോജിക്കാനാവില്ല.

ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം എന്നത് ട്രെന്‍ഡായി. അവനൊപ്പവും ആള്‍ക്കാർ വേണ്ടേ. ഇതിന്റെ പേരില്‍ വിമര്‍ശനം ഉണ്ടായിക്കോട്ടെ. എനിക്കെതിരെ മീ ടൂവോ റേപ്പോ എന്ത് വന്നാലും ഞാന്‍ സഹിക്കും. ആണുങ്ങള്‍ക്കാര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല. അപ്പോള്‍ അത് റേപ്പായി, മീ ടൂവായി പ്രശ്നങ്ങളായി. സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാവില്ലേ. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്നമാക്കണ്ടേ. എന്തിനാണ് നിരന്തരമായി പീഡിപ്പിക്കപ്പെടാന്‍ പോയിക്കൊണ്ടിരിക്കുന്നത്,’ മൂര്‍ ചോദിച്ചു.

2021-ലെ സംസ്ഥാന ചലച്ചിത്രം പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടത് മൂര്‍ ആണ്. കളയിലെ അഭിനയമാണ് മൂറിനെ അവാര്‍ഡിനര്‍ഹമാക്കിയത്. സംസ്ഥാന അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാമെന്ന് കരുതിയിരുന്നതായും എന്നാല്‍ ഇത്തവണത്തെ അവാര്‍ഡ് ആ ഗതിയിലേക്ക് പോയിട്ടുള്ളതായി വിചാരിക്കുന്നില്ലെന്നുമായിരുന്നു മൂർ പ്രതികരിച്ചത്.

Related Articles

Latest Articles