Tuesday, April 23, 2024
spot_img

വായ്പ തട്ടിപ്പു കേസിൽ രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ; അറസ്റ്റ് ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്ന്

യുപിഐ ഭരണകാലത്ത്, ബാങ്കുകളെ വഞ്ചിച്ച് കടന്ന നിരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. നീരവ് മോദിയെ വിട്ടു കിട്ടണമെന്ന് ഇന്ത്യ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.

13,000 കോടിയുടെ പി.എന്‍.ബി വായ്പത്തട്ടിപ്പില്‍ പ്രതിയായ വജ്ര വ്യാപാരിയാണ് നിരവ് മോദി. ഇയാളുടെ മുംബൈ ഷോറും ഉത്ഘാടനം ചെയ്തത് രാഹുൽ ഗാന്ധി ആയിരുന്നു. നീരവിനെ അറസ്റ്റ് ചെയ്യാൻ ലണ്ടന്‍ കോടതി കഴിഞ്ഞ ദിവസം വാറണ്ട് പുറപ്പെടുവിച്ചിരുന്നു . ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടര്‍ന്നായിരുന്നു ഈ നടപടി. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരവിനെ വൈകാതെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

നിരവ് മോദി ലണ്ടനില്‍ ആഡംബരജീവിതം നയിക്കുന്നത് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമമാണ് പുറത്തുവിട്ടത്. നേരത്തെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയേയും വേട്ടയാടിയ മോദി സർക്കാരിന് നീരവ് മോദിയുടെ അറസ്റ്റ് മറ്റൊരു പൊൻതൂവലാകവുകയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ഈ വിഷയം ബിജെപി നയിക്കുന്ന എൻഡിഎക്ക് ഗുണകരമാകുമെന്ന് കരുതുന്നു.

Related Articles

Latest Articles