Friday, May 10, 2024
spot_img

നീറ്റ് പിജി പ്രവേശനം: കൗൺസലിംഗിന്  സുപ്രീംകോടതിയുടെ  അനുമതി, ഈ വർഷം മുതൽ മുന്നാക്ക സംവരണം

ദില്ലി: നീറ്റ് പിജി പ്രവേശനത്തില്‍ മുന്നാക്ക സംവരണത്തിന് അനുമതി നല്‍കി (Supreme Court) സുപ്രിംകോടതി. ഒ.ബി.സി, മുന്നാക്ക സംവരണത്തിനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം കൗണ്‍സിലിങ് നടത്താം. ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണം ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാസാധ്യതയും വിശദമായി പരിശോധിക്കും. മുന്നാക്ക സംവരണ കേസ് മാർച്ച് 3 ന് വിശദമായി കേള്‍ക്കും. മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയെന്നത് അംഗീകരിച്ചു. വിധി റസിഡന്റ് ഡോക്ടര്‍മാര്‍ക്കും കേന്ദ്രസര്‍ക്കാരിനും ഒരുപോലെ ആശ്വാസമാണ്.

2019 ലെ മാനദണ്ഡപ്രകരാമായിരിക്കും സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയെന്നാണ് സുപ്രീംകോടതി ഇന്നത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.രാജ്യതാല്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗൺസിലിംഗ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്നാക്ക സംവരണം നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് നീറ്റ് കൗണ്‍സിലിംഗ് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയായിരുന്നു.

Related Articles

Latest Articles