Tuesday, September 22, 2026

യു ജി സി നെറ്റ് പരീക്ഷ മാറ്റിവച്ചിട്ടില്ല: സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് വ്യാജ നോട്ടിസ്

നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസി യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു നോട്ടിസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 12, 13, 14 തിയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചതെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കാമെന്നും നോട്ടിസിൽ പറയുന്നു.

എന്നാൽ ഈ നോട്ടിസ് വ്യാജമാണ്. വാർത്ത തള്ളി പ്രസ് ഇൻഫർമേഷൻ ഓഫ് ബ്യൂറോ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ യുജിസി നെറ്റ് പരീക്ഷയുടെ തിയതികളിൽ മാറ്റമില്ല. ഓഗസ്റ്റ് 12, 13, 14 തിയതികളിൽ തന്നെ പരീക്ഷ നടക്കും.

Related Articles

Latest Articles