Wednesday, December 31, 2025

“എല്ലാം തല്ലിപ്പൊളി വിമാനങ്ങൾ, ചൈനീസ് വിമാനങ്ങളെല്ലാം ഉപേക്ഷിച്ചു”; ചൈനയെ പടിയടച്ച് പിണ്ഡം വയ്ക്കാൻ നേപ്പാൾ

കാഠ്മണ്ഡു: ചൈനയെ പടിയടച്ച് പിണ്ഡം വയ്ക്കാൻ നേപ്പാൾ. ചൈനീസ് വിമാനങ്ങളെ (China Made Planes)കൂട്ടത്തോടെ ഒഴിവാക്കിയിരിക്കുകയാണ് രാജ്യം ഇപ്പോൾ. ആറ് ചെറുവിമാനങ്ങളാണ് നേപ്പാൾ നിലത്തിറക്കിയത്. ചൈന തങ്ങൾക്ക് നൽകിയതെല്ലാം തല്ലിപ്പൊളി വിമാനങ്ങളാണെന്ന കാരണത്താലാണ് നേപ്പാളിനെ നടപടിക്ക് പ്രേരിപ്പിച്ചത്.

കടുത്ത സാമ്പത്തികനഷ്ടവും അറ്റകുറ്റപ്പണികളും കൊണ്ട് നട്ടം തിരിഞ്ഞതോടെയാണ് നേപ്പാൾ ചൈനാ വിമാനങ്ങളെ ഉപേക്ഷിക്കുന്നത്. 2014ലും 2018നുമിടയിൽ ചൈന നേപ്പാളിന് നൽകിയ വിമാനങ്ങളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. 12 സീറ്റ് ചെറു വിമാനങ്ങളാണ് തകരുമെന്ന ഭീതിയിൽ ഒഴിവാക്കിയത്. രണ്ട് എം.എ 60 വിമാനങ്ങളും, 4വൈ12ഈ വിമാനങ്ങളുമാണ് നിലത്തിറക്കിയത്.

ഭരണകൂടങ്ങൾ തമ്മിലുള്ള ധാരണയുടെ പുറത്താണ് ചൈന വിമാനങ്ങൾ കൈമാറിയത്. എല്ലാ വിമാനങ്ങളും നിരന്തരം അറ്റകുറ്റപ്പണിചെയ്യേണ്ട അവസ്ഥയിലാണ്. ഒരു സ്‌പെയർ പാർട്ട്‌സും സമയത്ത് ചൈനയിൽ നിന്നും ലഭിക്കുന്നില്ല. ഇത് വ്യോമയാന മേഖലയ്‌ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ഈ വിമാനങ്ങൾ പറത്തുന്നതിൽ പൈലറ്റുമാർ പ്രത്യേകം പരിശീലിക്കേണ്ട അവസ്ഥയാണ്. ഇതിനുള്ള സാങ്കേതിക സഹായവും ചൈന നൽകിയിട്ടില്ലെന്നും നേപ്പാൾ വ്യോമയാന വകുപ്പ് ആരോപിച്ചു.

Related Articles

Latest Articles