ഡൽഹി ക്രൈം; നിർഭയ കേസിലെ നാൾവഴികൾ അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ് വെബ് സീരീസ്

ഡിസംബർ പതിനാറ് 2012 . രാജ്യം അന്ന് നടുക്കത്തോടെയാണ് ആ വാർത്ത കേട്ടത്. ദില്ലിയിൽ ബസ് യാത്രക്കിടയിൽ ആറ് പേർ ചേർന്ന് ഒരു പെൺകുട്ടിയെ ക്രൂരമായി ബലാത്‌സംഗം ചെയ്തു. മൃഗീയമായ പീഡനത്തിന് വിധേയയായ ആ പെൺകുട്ടി മരണപ്പെടുകയും രാജ്യം അവളെ നിർഭയ എന്ന് വിളിച്ച് ആദരിക്കുകയും ചെയ്തു. സംഭവം കഴിഞ്ഞു വർഷങ്ങൾ പിന്നിടുമ്പോൾ നിർഭയ കേസിന്റെ നിർണായക വഴിത്തിരിവുകൾ അവതരിപ്പിക്കുന്ന ഒരു വെബ് സീരീസ് നെറ്ഫ്ലിക്സിൽ റിലീസ് ആയിരിക്കുന്നു. എന്താണ് ഈ വെബ് സീരീസ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം, ആരൊക്കെയാണ് ഈ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാക്കിയത്. ഡൽഹി ക്രൈം എന്ന വെബ് സീരിസിനെക്കുറിച്ച്‌ള്ള കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളിലേക്ക്.