Thursday, May 23, 2024
spot_img

പശ്ചിമ ബംഗാളില്‍ സ്‌ഫോടനങ്ങള്‍ക്ക് സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ , ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് . ബുദ്ധപൂര്‍ണ്ണിമാഘോഷ വേളയിലാണ് സ്‌ഫോടനം നടത്താന്‍ ലക്ഷയമിട്ടിട്ടുള്ളത്. ഗര്‍ഭിണി വേഷത്തിലും മറ്റും ആഘോഷചടങ്ങുകളില്‍ കയറിക്കൂടുന്ന ഐഎസ് , ജമാ അത്ത് ഉള്‍ മുജാഹിദ്ദീന്‍ ഭീകരരാകും ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണം .

മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബംഗാളിലെ ബുദ്ധ-ഹൈന്ദവ ക്ഷേത്രങ്ങളില്‍ സുരക്ഷ ശക്തമാക്കി . രണ്ടാഴ്ച്ച മുന്‍പ് തന്നെ ബുദ്ധപൂര്‍ണ്ണിമ വേളയില്‍ ആക്രമണം നടത്തുമെന്ന സന്ദേശം ഐ എസ് ടെലഗ്രാം ചാനല്‍ വഴി പുറത്തു വിട്ടിരുന്നു . മുന്‍പ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ചാവേറാക്രമണം നടന്നത്

കേരളത്തിലും ഐഎസ് ഭീകരര്‍ ചാവേറാക്രമണം നടത്താന്‍ സാദ്ധ്യതയുള്ളതായി എന്‍ഐഎ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് തൃശൂര്‍ പൂരത്തിലും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles