Wednesday, May 1, 2024
spot_img

ചാറ്റ്‌ജിപിടിക്ക് പുതിയ എതിരാളി? എ ഐ സേവനവുമായി ആപ്പിളും രംഗത്ത്, ഓഹരികൾ 2 ശതമാനം വരെ ഉയർന്നു

ചാറ്റ്‌ജിപിടിക്ക് പുതിയ എതിരാളി. ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി, ഗൂഗിളിന്റെ ബാർഡ് എന്നിവയ്‌ക്ക് സമാനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സേവനവുമായി ആപ്പിളും രംഗത്തുവരുന്നതായി റിപ്പോർട്ട്. ആപ്പിൾജിപിടി-യെ കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ആപ്പിളിന്റെ ഓഹരികൾ 2 ശതമാനം വരെ ഉയർന്നതാണ് വിവരങ്ങൾ ഉണ്ട്.

ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ പോലുള്ള കമ്പനികൾ കാര്യമായി പ്രവർത്തിക്കുന്ന സമയത്ത് ആപ്പിൾ മാത്രം അതിനെ കുറിച്ചുള്ള ഒരു സൂചനയും നൽകിയിരുന്നില്ല. എ.ഐയുമായി ബന്ധ​പ്പെട്ട തങ്ങളുടെ നീക്കങ്ങളെ കുറിച്ചും പരസ്യപ്പെടുത്തിയിരുന്നില്ല. എന്നാൽ, ആപ്പിൾ ഫോട്ടോസ്, ഓൺ ഡിവൈസ് ടെക്സ്റ്റിങ്, മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് എന്നിവയിൽ എ.ഐ ഫീച്ചറുകൾ ആപ്പിൾ അവതരിപ്പിച്ചിരുന്നു.

Related Articles

Latest Articles