Wednesday, May 22, 2024
spot_img

അപകീർത്തിക്കേസ്; രാഹുല്‍ഗാന്ധിയുടെ ഹര്‍ജി ഓഗസ്റ്റ് നാലിലേക്ക് മാറ്റി സുപ്രീം കോടതി

ദില്ലി: അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ​ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി ഓഗസ്റ്റ് നാലിലേക്ക് മാറ്റി. ജസ്റ്റിസുമാരായ ബിആർ ​ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി മാറ്റിയത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ കോലാറിൽ വച്ച് നടത്തിയ പ്രസം​ഗത്തിൽ മോദി സമുദായത്തെ ഒന്നടങ്കം രാഹുൽ ​ഗാന്ധി അപമാനിച്ചുവെന്നാണ് കേസ്. ‘എല്ലാ കള്ളൻമാർക്കും മോ​ദി എന്ന പേര് പൊതുവായി വരുന്നത് എന്തുകൊണ്ടാണ്‘- എന്നായിരുന്നു രാഹുലിന്റെ പരാമർശം. പിന്നാലെ ​ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് അപകീർത്തി കേസ് നൽകിയത്. കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷി വിധിച്ചിരുന്നു.

Related Articles

Latest Articles