കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ലളിതമായ സമ്പാദ്യശീലവും സാമ്പത്തിക അച്ചടക്കവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മണികണ്ഠേശ്വരം ശ്രീ ശങ്കര വിദ്യാപീഠം ആവിഷ്കരിച്ച ‘ഭവിഷ്യം ഭദ്രം’ പദ്ധതിക്ക് ഉജ്ജ്വല തുടക്കം. വിദ്യാലയത്തിന്റെ പന്ത്രണ്ടാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് അഹാദിഷിക ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ജി നിർവ്വഹിച്ചു. നെട്ടയം എംഎകെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. #sreesankaravidyapeetham #bhavishyambhadram #KrishnakumarG #ahadishikafoundation #savingshabit #financialliteracyforkids #schoolanniversary #keralanews #thiruvananthapuram #studentdevelopment #moneybankdistribution #financialdiscipline

