കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തി
പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളു. ആഘോഷങ്ങളിൽ മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. ഡിസംബർ 31 -ന് രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് ഇതിന്റെ നിരീക്ഷണ ചുമതല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ നടന്നിരുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിന് പ്രത്യേകം സംവിധാനങ്ങള്‍ അതാത് ജില്ല ഭരണകൂടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബീച്ചുകള്‍ കേന്ദ്രീകരിച്ചാണ് പലപ്പോഴും പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കേന്ദ്രങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
• കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ ആഘോഷങ്ങള്‍ നടത്താന്‍ പാടുള്ളു. മാസ്ക്, സാമൂഹിക അകലം , സാനിറ്റൈസേഷന്‍ ,ബ്രെക്ക് ദി ചെയിന്‍ നിര്‍ദേശങ്ങള്‍ എന്നിവ കര്‍ശനമായി പാലിക്കണം.
• പുതു വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായുള്ള സംഘം ചേരലുകള്‍ അനുവദിക്കില്ല.
• എന്നാല്‍ പള്ളികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പുതുവര്‍ഷ പ്രാര്‍ത്ഥന നടത്താം.
• ഡിസംബര്‍ 31 ന് രാത്രി 10 മണിക്ക് ശേഷം ആഘോഷങ്ങള്‍ നടത്താനും പൊതു സ്ഥലങ്ങളില്‍ സംഘം ചേരാനും പാടില്ല.
• നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ ചുമത്തി നിയമ നടപടി സ്വീകരിക്കും.
• ജില്ലാ പോലീസ് മേധാവികള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും.
• ഓരോ പ്രദേശത്തും നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം.
• എല്ലാ താലൂക്കുകളിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌ക്വാഡ് രൂപീകരിക്കണം.
• മദ്യപാനം ലഹരിവസ്തുക്കളുടെ ഉപയോഗം മുതലായവ ഈ അവസരങ്ങളിൽ കൂടുവാനുള്ള സാധ്യത കണക്കാക്കി ഓരോ പൊലീസ് സ്റ്റേഷനിലും അനുബന്ധ പെട്രോളിങ് ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
• ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദേശങ്ങൾ കണക്കിലെടുത്ത് ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കാൻ 31ന് രാത്രി 11.55 മുതൽ 12.30 വരെ മാത്രമായിരിക്കും അനുമതി നല്‍കുക.

