Saturday, May 4, 2024
spot_img

സഞ്ജുവിനെ ഒഴിവാക്കിയത്തിന് പിന്നാലെ ബിസിസിഐയ്ക്കു പൊങ്കാല

മുംബൈ : ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന ട്വന്റി20 പരമ്പരയില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളാണ് ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കും നേരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ക്രിക്കറ്റ് പ്രേമികള്‍ ട്വിറ്ററിലൂടെ ബിസിസിഐയെയും സെലക്ടര്‍മാരെയും കടന്നാക്രമിക്കുകയാണ് .കഴിഞ്ഞ മൂന്നു ട്വന്റി 20 പരമ്പരകളിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു. പക്ഷെ ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 യില്‍ മാത്രമേ താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നുള്ളൂ. ഈ കളിയില്‍ സഞ്ജു ആദ്യ പന്തില്‍ സിക്സര്‍ നേടിയെങ്കിലും രണ്ടാം പന്തില്‍ പുറത്താവുകയായിരുന്നു.

എന്തു കൊണ്ട് റിഷഭ് പന്തിനെപ്പോലെ നിങ്ങള്‍ സഞ്ജുവിന് അവസരം നല്‍കുന്നില്ല.വീണ്ടും അനീതിയുടെ ഇരയായിരിക്കുകയാണ് സഞ്ജു. ഒരു അവസരം നല്‍കി ഇപ്പോള്‍ ടീമിനു പുറത്താക്കിയിരിക്കുന്നു. വളരെ നല്ല സെലക്ഷന്‍..ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.. എംഎസ്‌കെ പ്രസാദിന് അഭിനന്ദനങ്ങളെന്ന് മറ്റൊരാള്‍ പരിഹസിച്ചു.

Related Articles

Latest Articles