Thursday, May 16, 2024
spot_img

മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ചുവെന്നത് ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് അനുമതി തേടി കണ്‍സ്യൂമര്‍ഫെഡ് എംഡിയ്ക്കു വേണ്ടി ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ ഒപ്പു വച്ച കത്താണ് ഇലക്ഷന്‍ വിഭാഗത്തില്‍ ലഭിച്ചത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കില്‍ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശുപാര്‍ശ നല്‍കിയാല്‍ പരിഗണിക്കുമെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നുവെന്നും ടിക്കാറാം മീണ അറിയിച്ചു.

കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ടീക്കാറാം മീണ അനുമതി നിഷേധിച്ചത് എന്ന വാര്‍ത്ത പരന്നത്. ഇന്ന് വൈകിട്ട് സ്റ്റാച്യുവിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

മെയ് ആറുമുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 600 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക മാര്‍ക്കറ്റ് തുറക്കുന്ന പദ്ധതിയായണിത്്.

Related Articles

Latest Articles