Thursday, October 8, 2026

അടുത്തത് പി.ടി. 7!!
ആനയെ തളയ്ക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി വനംവകുപ്പ്

പാലക്കാട് : പാലക്കാട്ടെ ധോണി ഗ്രാമത്തെ മാസങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന പി.ടി. -7 (പാലക്കാട് ടസ്‌കര്‍) എന്ന കാട്ടാനയെ മയക്കുവെടിവെച്ച് തളയ്ക്കാനുള്ള ഒരുക്കങ്ങള്‍ വനം വകുപ്പ് പൂര്‍ത്തിയാക്കി . ആനയെ വെടിവെയ്ക്കാന്‍ വയനാട്ടില്‍ നിന്ന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ടീം എത്തിച്ചേരും.

ആനയ്ക്കായുള്ള കൂട് സജ്ജമാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ ചെങ്കുത്തായുളള ഭൂപ്രകൃതി ദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുമെന്ന് കരുതപ്പെടുന്നു. ഈ ആനയുടെ കൂടെ മറ്റ് രണ്ട് ആനകള്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പി.ടി. -7 ആ കൂട്ടത്തില്‍നിന്ന് വിട്ട് തനിച്ചാണ് സഞ്ചരിക്കുന്നത്.

തിങ്കളാഴ്ച ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഉള്ള സംഘംഎത്തും. ഡോക്ടറുടെ ആനയെ നിർദേശ പ്രകാരമേ മയക്കുവെടിയുടെ ഡോസ് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയൂ. പി.ടി.- 7 ജനവാസ കേന്ദ്രത്തിലേക്ക് വീണ്ടും എത്താതിരിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles