Friday, April 19, 2024
spot_img

വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി; കോടിക്കണക്കിനു മാതാപിതാക്കൾക്ക് ഇനി ആശ്വസിക്കാം

ദില്ലി : അടുത്ത മാസം കുട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങാന്‍ കഴിഞ്ഞേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാദവ്യ. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കുട്ടികളുടെ വാക്‌സിനേഷനാണ് ഈ ദിവസങ്ങളില്‍ സുപ്രധാനമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ മറുപടി.

നിര്‍ണായകമായ ചുവടുവയ്പായിരിക്കുമിതെന്നും കോവിഡ് മൂന്നാം തരംഗം വന്നാൽ പോലും രാജ്യത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങുമെന്നും വിദഗ്ധര്‍ പ്രതികരിക്കുന്നു. സിഡസ് കാഡില വാക്‌സിന്‍ ലഭ്യമകുന്നതോടെ സെപ്തംബര്‍ മുതല്‍ വാക്‌സിനേഷന്‍ നടത്താന്‍ കഴിയുമെന്ന് നാഷണല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞിരുന്നു.

12-18 പ്രായപരിധിയിലുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഭാരത് ബയോടെകിന്റെ കോവാക്‌സിനും സിഡസ് കാഡിലയുമാണ് കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. സെപ്തംബറോടെ കോവാക്‌സിന്‍ പരീക്ഷണ ഫലം ലഭ്യമാകുമെന്ന് എയിംസ് മേധാവി റണ്‍ദീപ് ഗുലേറിയ പറഞ്ഞു. കോവിഡ് എന്ന മഹാമാരിക്കെതിരെ സാധ്യമായ എല്ലാ രീതിയിലും ഇന്ത്യ പ്രതിരോധിക്കുന്നത് ജനങ്ങളിൽ ആത്മവിശ്വാസം ഉണർത്തിയിട്ടുണ്ട് .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain#CovidBreak#IndiaFightsCorona

Related Articles

Latest Articles