Thursday, May 2, 2024
spot_img

സഹകരണ ബാങ്കുകൾ മുങ്ങുന്ന കപ്പൽ നെട്ടോട്ടമോടി നിക്ഷേപകർ ,ഇടതിനും വലതിനും കുലുക്കമില്ല | JITHIN K JACOB

മലപ്പുറത്തെ ഒരു സഹകരണ ബാങ്കിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നപ്പോൾ കണ്ടെത്തിയ കള്ളപ്പണം 103 കോടി രൂപ! ????

മതേതര മുസ്ലിം ലീഗ്, കിറ്റപ്പന്റെ സിപിഎം തുടങ്ങി ഒട്ടുമിക്ക എല്ലാ രാഷ്ട്രീയ നേതാക്കൾക്കും കുടുംബങ്ങൾക്കും അവിടെ കള്ളപ്പണം ഉണ്ടായിരുന്നു എന്നാണ് വാർത്തകൾ.

കേരളത്തിൽ 1624 സർവീസ് സഹകരണ ബാങ്കുകൾ ഉണ്ട് എന്നാണ് മനസിലാക്കുന്നത്. ഇവയിലെല്ലാം കൂടി 1 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപം ഉണ്ട്.

സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോഴത്തെ സഹകരണ മന്ത്രിയുടെ പേരിലും ഉണ്ട് പതിറ്റാണ്ടുകൾ മുമ്പത്തെ ഒരു സഹകരണ ബാങ്കിലെ ക്രമക്കേടിനെ കുറിച്ചുള്ള ആരോപണം.

സഹകരണ ബാങ്കുകളിലെ തട്ടിപ്പും വെട്ടിപ്പും ഇല്ലാതാക്കാൻ UPA സർക്കാർ മുതൽ മോഡി സർക്കാർ വരെ നിരവധി നിർദേശങ്ങൾ മുന്നോട്ട് വെച്ചു എങ്കിലും കേരളത്തിൽ എല്ലാ പാർട്ടിക്കാരും അതിനെ ഒരുമിച്ചു നിന്ന് എതിർത്തു.

യാതൊരു യോഗ്യതയും ഇല്ലാത്ത ആളുകളാണ് ഈ ബാങ്കുകളെ ഭരിക്കുന്നതും, ജോലി ചെയ്യുന്നതും. അവിടെ പ്രൊഫഷണൽ ഓഡിറ്റിംഗ് പോലും സമ്മതിക്കില്ല.

ഇപ്പോൾ കള്ളപ്പണം കണ്ടെത്തിയ ഇൻകം ടാക്സ് റെയ്ഡ് നടന്നപ്പോഴും സഹകരണ മേഖലയെ മോഡി ഇല്ലാതാകുന്നേ എന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരും, എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന മാധ്യമ പ്രവർത്തകരും കരഞ്ഞു കൂവി.

ഇൻകം ടാക്സ് റെയ്ഡ് വരുമ്പോൾ നോക്കുകൂലി ഗുണ്ടകളെ കൊണ്ട് തടഞ്ഞ എത്രയോ സംഭവങ്ങൾ ഇവിടെയുണ്ടായി.

ഇതൊരു സംഘടിത കൊള്ളയാണ്. ഇതിൽ ഭരണകക്ഷിക്കും, പ്രതിപക്ഷത്തിനും എല്ലാം പങ്കുണ്ട്. എല്ലിൻ കഷ്ണങ്ങൾ കൊടുത്താൽ മുട്ടിലിഴയുന്ന മാധ്യമ പ്രവർത്തകരും ഉള്ളത് കൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.

വിവരവും വിദ്യാഭ്യാസവും, പ്രവർത്തി പരിചയവും അല്ല, പാർട്ടിക്കാരൻ ആയാൽ മതി ബാങ്ക് നടത്താം എന്ന അവസ്ഥ ഉള്ളപ്പോൾ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും.

സഹകരണ പ്രേമികളുടെ നിലവിളി തട്ടിപ്പ് മറയ്ക്കാനും, അത് തുടരാനും വേണ്ടി മാത്രമാണ്. മിനിമം വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തി പരിചയവും ഇല്ലാത്തവനെയൊക്കെ ബാങ്ക് നടത്താൻ ഏൽപ്പിച്ചാൽ സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

സഹകരണ പ്രസ്ഥാനങ്ങൾ ഗ്രാമീണ ഇന്ത്യയുടെ നട്ടെല്ല് തന്നെയാണ്. അത് കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. രാജ്യത്തെ കാർഷിക വായ്പ്പകളുടെ 11.3% നൽകുന്നത് സഹകരണ ബാങ്കുകൾ ആണ്.

മികച്ച സേവനം ഉറപ്പാക്കാൻ ക്വാളിറ്റി ഉള്ള ആളുകൾ ബാങ്കുകളുടെ തലപ്പത്ത് വരണം. കൊടി പിടിച്ചതും, നേതാവിന് കാല് തിരുമ്മി കൊടുത്തതും ആകരുത് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിൽ തിരഞ്ഞെടുക്കാൻ വേണ്ട യോഗ്യത. പ്രൊഫഷണൽ യോഗ്യത ഉള്ള ആളുകൾ വരണം.

കള്ളപ്പണ ഇടപാടുകൾക്ക് വേണ്ടിയുള്ള പ്രസ്ഥാനമായി മാറി കേരളത്തിലെ സഹകരണ ബാങ്കുകൾ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല.

300 കോടി രൂപയുടെ തട്ടിപ്പ് നടന്ന സഹകരണ ബാങ്കിന്റെ മുന്നിൽ പാവങ്ങളായ നിക്ഷേപകർ തടിച്ചു കൂടി നിൽക്കുന്നതിന്റെ ദയനീയ ചിത്രം ഇന്ന് ഒരു സഹപ്രവർത്തക അയച്ചു തന്നു. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് പാവങ്ങൾ..

ഇനിയിപ്പോൾ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ വല്ല കേന്ദ്ര ഏജൻസി വന്നാലോ ഉടൻ കേരളം ഇളകും.. സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞു തേഞ്ഞിപ്പാലം പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തും, നിയമ സഭ കൂടി കേന്ദ്ര അന്വേഷണത്തിനെതിരെ പ്രമേയം പോലും പാസ്സാക്കിയേക്കാം. കേന്ദ്ര ഏജൻസികൾ അന്വേഷിക്കാതിരിക്കാൻ കോടികൾ ചെലവഴിച്ച് സുപ്രീം കോടതിയിൽ കേസ് നടത്തിയാലും അത്ഭുദമില്ല. മനോരമ, തീക്കുറ്റി, ജിഹാദി വൺ, എന്ന് വേണ്ട എല്ലാ നിഷ്പക്ഷരും കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കും.

ചുരുക്കത്തിൽ ഒന്നും സംഭവിക്കില്ല എന്നർത്ഥം. ഒരു സർവീസ് സഹകരണ ബാങ്കിൽ 103 കോടിയുടെ കള്ളപ്പണം, മറ്റൊരു സഹകരണ ബാങ്കിൽ 300 കോടിയുടെ തട്ടിപ്പ്, തട്ടിപ്പ് വാർത്തകൾ മലവെള്ളം പോലെ പുറത്ത് വരുന്നു. പക്ഷെ ഇതിനെയും പ്രബുദ്ധ കേരളം അതിജീവിക്കും.. ഇത് ഒറ്റപെട്ട സംഭവം, അമേരിക്കൻ ഗൂഢാലോചന, കോർപ്പറേറ്റ് ഗൂഢാലോചന, മൊസാദിന്റെ ഇടപെടൽ, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും..അങ്ങനെ നിരവധി ക്യാപ്സൂളുകൾ ഇറങ്ങും.

ഈ വിഷയം ജനശ്രദ്ധയിൽ നിന്ന് മാറ്റാൻ ഭരണ – പ്രതിപക്ഷം ഒരുമിച്ചു നിന്ന് വേറെ എന്തെങ്കിലും വിവാദം കൊണ്ടുവരും. എല്ലിൻ കഷ്ണങ്ങൾ കിട്ടുന്നത് കൊണ്ട് മാധ്യമങ്ങൾ പിന്നെ അതിന്മേൽ കയറി പിടിക്കും.. അത്രേ ഉള്ളൂ ഇവിടെ..

മകന്റെ 3 കോടിയുടെ കള്ളപ്പണം പിടിച്ചു എന്നതൊക്ക കുഞ്ഞാലി സാഹിബിന് വേദന ഉണ്ടാക്കുമോ? എവിടെ, 3 കൊടിയൊക്ക 3 രൂപ പോലാണ് സാഹിബിന്.

ഇനിയും കള്ളപ്പണം നിക്ഷേപിക്കും, തട്ടിപ്പും വെട്ടിപ്പും നടത്തും, പ്രൊഫഷണൽ ഓഡിറ്റിംഗ് തടയും, ഇൻകം ടാക്സ്കാരെ CITU ഗുണ്ടകളെ കൊണ്ട് അടിച്ചൊടിക്കും.. ഇതെല്ലാം സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ആണ് എന്ന് ഭരണ പ്രതിപക്ഷം ഒരുമിച്ചു പറയും.. അത് കേട്ട് പ്രബുദ്ധ ജനത കയ്യടിക്കും, എന്നിട്ട് പാറശാല മുതൽ മഞ്ചേശ്വരം വരെ സഹകരണ മതിൽ കെട്ടി എല്ലാവരും കൂടി നന്മയുള്ള ലോഹമേ പാട്ടും പാടും..

നഷ്ടം ആർക്കാണ്? എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് അവിടെ പണം നിക്ഷേപിച്ച പാവങ്ങൾ..
അവരുടെ വേദന ആര് കാണാൻ. പക്ഷെ ഇത് കൊണ്ടൊന്നും ആരും പഠിക്കില്ല.. ഇത് ഇന്നലെയും ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയും തുടരും. മോഡി ഉണ്ടാക്കുന്ന ‘തടസങ്ങൾ’ പ്രബുദ്ധ ജനതയുടെ പ്രതിരോധം കൊണ്ട് മറികടക്കുക തന്നെ ചെയ്യും!!

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain#CovidBreak#IndiaFightsCorona12:17

Related Articles

Latest Articles