Tuesday, May 21, 2024
spot_img

ഞമ്മളിടുമ്പം ബർമൂഡാ, ഇങ്ങളിട്ടാൽ കീറിയ കോണകം ; ഇരട്ടത്താപ്പിനെ പിച്ചിച്ചീന്തി ഹരീഷ് പേരടി !

ചൈനീസ് ബന്ധം ആരോപിച്ച് ന്യൂസ് ക്ലിക്ക് ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡൽഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ന്യൂസ് ക്ലിക്ക് ഓൺലൈൻ ചാനൽ ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ച ശേഷം ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസ് നടപടിയിൽ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോപണം. എന്നാൽ ഇപ്പോഴിതാ മുഖ്യമന്ത്രിയുടെയും സിപിഎമ്മിലെയും ഇരട്ടത്താപ്പുകൾക്കെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്തെത്തുകയാണ് നടൻ ഹരീഷ് പേരടി.

എന്താണ് വൈരുദ്ധ്യാത്മക ഭൗതിക കോമാളിത്തരം എന്ന പഠിക്കാത്ത തലമുറക്കായി സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. ഇതാണ് വൈരുദ്ധ്യാത്മക കള്ളത്തരം. പച്ച മലയാളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പം ബർമൂഡാ. ഇങ്ങളിട്ടാൽ കീറിയ കോണകം. എന്തായാലും സഖാവിന്റെ ഈ പ്രസ്താവന പുകസ നേതൃത്വം നൂറ് തവണ കോപ്പിയെഴുതി പഠിക്കുന്നത് നല്ലതാണ്. എന്നാലും നേരം വെളുക്കാനുള്ള സാധ്യത കുറവാണ്. വിജയൻമാഷിന്റെ ഓർമ്മ ദിനമായതുകൊണ്ട് ആ വലിയ മനുഷ്യന്റെ വാക്കുകൾ കൂടി പങ്കുവെക്കുന്നു. ഇരയായി ഉടുപ്പിട്ട്‌ അഭിനയിക്കുകയാണ്‌ ഇര പിടിക്കുവാനുള്ള പുതിയ തന്ത്രം. ആലയില്‍ കടക്കാനും ആടുകളെ നയിക്കാനും ഇതും ഒരു തന്ത്രമാണെന്ന് പഴമക്കാരും അറിഞ്ഞിരുന്നു‍. ആദാമിന്‍റെ സന്തതി പരമ്പരയില്‍ ഈ തന്ത്രം ഇപ്പോഴും ഫലിക്കാതിരിക്കുന്നി‍ല്ല. അതുകൊണ്ട്‌ ഒരാശയത്തെ നശിപ്പിക്കുവാന്‍ അതേ ഇനത്തില്‍പ്പെട്ട സൂക്ഷ്മജീവികളെ നിയോഗിക്കാമെന്നും രാസായുധങ്ങളെക്കാള്‍ മെച്ചം ജൈവായുധങ്ങളാണെന്നും ഹരീഷ് പേരടി പരിഹസിക്കുന്നു.

അതേസമയം, നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. അലനും താഹയും, പിന്നെ എളമരം പരാതി നൽകി ഏഷ്യാനെറ്റ്‌ വിനുവിനെതിരെ കേസ് എടുത്തപ്പോഴും, SFI നേതാവിന്റെ പരാതിയിൽ ഏഷ്യാനെറ്റിലെ അഖിലയക്കെതിരെ കേസെടുത്തപ്പോഴും,
ഏലത്തൂർ തീവെയ്പ്പ് കേസ് റിപ്പോർട്ട്‌ ചെയ്ത മാതൃഭൂമി റിപ്പോർട്ടർക്കെതിരെ കേസെടുത്ത് അവരുടെ മൊബൈൽ ഫോൺ ഉൾപ്പടെ attach ചെയ്തപ്പോഴും, മാധ്യമങ്ങളെ നിയന്ത്രിക്കാൻ പോലീസ് ആക്ട് 118 A ഉപയോഗിക്കുമ്പോഴും, IPC 292 ഭേദഗതി ചെയ്യാൻ ശ്രമിക്കുമ്പോഴും, കടക്ക് പുറത്ത് എന്നു മുഖ്യൻ ആക്രോശിക്കുമ്പോഴും, “മാപ്ര ” എന്നു ഓമനപേരിട്ട് ചില മാധ്യമപ്രവർത്തകരെ മാത്രം അപമാനിക്കുമ്പോഴും ഇതൊന്നും കാണാത്തവർ, കേൾക്കാത്തവർ ഡൽഹിയെ മാത്രം കാണുന്നത്, കേൾക്കുന്നത് അത്ഭുതകരം തന്നെ ആണെന്നാണ് ഒരാൾ മുഖ്യനെ പരിഹസിച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. അതേസമയം, സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ പാർട്ടി നേതൃത്വും സൈബർ സഖാക്കളും വിമർശനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയടക്കം ചൂണ്ടിക്കാട്ടിയാണ് വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് ഹരീഷ് പേരടി അടക്കമുള്ളവർ തുറന്നു കാട്ടുന്നത്.

Related Articles

Latest Articles