കൊച്ചി: കണ്ണൂർ വളപട്ടണം കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികള്‍ കുറ്റം ചെയ്തതതായി കണ്ടെത്തിയിരിക്കുന്നത്. പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ വി അബ്ദുള്‍ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യു കെ ഹംസ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിക്സിരിക്കുന്നത്.
ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സിറിയയില്‍ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്.
എന്നാൽ, ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വര്‍ഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയില്‍ കുറച്ച് നല്‍കണമെന്നുമാണ് പ്രതികൾ പ്രതികൾ ഉന്നയിക്കുന്ന ഉന്നയിക്കുന്ന ആവശ്യം ആവശ്യം.കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15ല്‍ ഏറെ പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസില്‍ ആദ്യം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു.

