Sunday, May 19, 2024
spot_img

കെജ്‌രിവാളിന് എന്‍ഐഎ കുരുക്ക്; ഖാലിസ്ഥാനി ഫണ്ടിംഗില്‍ എന്‍ഐഎ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു

എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള കെജ്‌രിവാളിനെതിരേ എന്‍എഐയും അന്വേഷണം തുടങ്ങുന്നു. ചില നിരോധിത സംഘടനകളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി സംഭാവനകള്‍ സ്വീകരിച്ചു എന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുക. ഖാലിസ്ഥാനി ഫണ്ടിംഗില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളില്‍ നിന്ന് എഎപി സംഭാവനകള്‍ സ്വീകരിച്ചതായി നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസില്‍ നിന്നാണ് ധനസഹായം സ്വീകരിച്ചതായി ആരോപണമുളളത്. ഖലിസ്ഥാനി ഭീകരന്‍ ദേവേന്ദ്ര പാല്‍ ഭുള്ളറിനെ മോചിപ്പിക്കാന്‍ സഹായിച്ചതിനാണ് ഈ സഹായമെന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ ഈ ആരോപണങ്ങള്‍ എഎപി തള്ളിക്കളയുന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന ബിജെപിയുടെ ഏജന്റാണെന്നും പാര്‍ട്ടി വിശേഷിപ്പിക്കുന്നു.

കെജ്‌രിവാളിനെതിരായ മറ്റൊരു ഗൂഢാലോചന എന്ന് ആരോപിച്ച് തള്ളിക്കളാവുന്ന ആരോപണമല്ല ഇത്. 1993 ലെ ഡല്‍ഹി സ്ഫോടനക്കേസിലെ പ്രതിയും ഖലിസ്ഥാന്‍ ഭീകരനുമായ ദേവേന്ദ്ര പാല്‍ ഭുള്ളറിനെ മോചിപ്പിക്കാന്‍ കെജ്‌രിവാള്‍ ഇടപെട്ടു എന്നതിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പ്രാഥമിക അന്വേഷണത്തില്‍ തെളിവു ലഭിച്ചു. നിരോധിത സംഘടനയില്‍ നിന്ന് രാഷ്ട്രീയ ധനസഹായം ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരു മുഖ്യമന്ത്രിക്കെതിരായ പരാതിയായതിനാല്‍ പരാതിക്കാരന്‍ ഹാജരാക്കിയ ഇലക്ട്രോണിക് തെളിവുകള്‍ക്ക് ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള അന്വേഷണം ആവശ്യമാണ്. 2014 ജനുവരിയില്‍ അരവിന്ദ് കെജ്‌രിവാള്‍ , ഇഖ്ബാല്‍ സിങ്ങിന് എന്ന വ്യക്തിക്ക് എഴുതിയ കത്തില്‍ ആഭ്യന്തര മന്ത്രാലയത്തെയും പരാമര്‍ശിക്കുന്നുണ്ട്. ‘ഭുള്ളറിനെ മോചിപ്പിക്കാന്‍ എഎപി സര്‍ക്കാര്‍ ഇതിനകം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും താത്പര്യമുള്ള മറ്റ് വിഷയങ്ങളില്‍ ഇടപെടുമെന്നും പരാമര്‍ശിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് കത്തിലെ സൂചന. ഭുള്ളറിന്റെ മോചനത്തിന് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇതേസമയം ജന്തര്‍മന്തറില്‍ ഉപവാസ സമരം നടത്തുകയായിരുന്നു ഇഖ്ബാല്‍ സിംഗ്. കെജ്‌രിവാളിന്റെ കത്ത് ലഭിച്ച ശേഷമാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്.

2014 നും 2022 നും ഇടയില്‍ ഖാലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് 16 മില്യണ്‍ യുഎസ് ഡോളര്‍ ആം ആദ്മി പാര്‍ട്ടി കൈപ്പറ്റിയതായി സിഖ് ഫോര്‍ ജസ്റ്റിസ് ചീഫും ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത് വന്ത് സിംഗ് പന്നൂവും വീഡിയോവില്‍ പരാമര്‍ശിച്ചിരുന്നു. 2014ലെ സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കിലെ ഗുരുദ്വാര റിച്ച്മണ്ട് ഹില്‍സില്‍ വെച്ച് കെജ്‌രിവാള്‍ ഖാലിസ്ഥാന്‍ നേതാക്കളുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും ആരോപണമുണ്ട്. ഇതെല്ലാം അന്വേഷിക്കണമെന്നാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഖാലിസ്ഥാന്‍ നേതാക്കളുമായി കെജ്‌രിവാള്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുന്‍ എഎപി പ്രവര്‍ത്തകനായ ഡോ മുനിഷ് കുമാര്‍ റൈസാദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏപ്രില്‍ 1 മുതല്‍ ദില്ലിയിലെ തിഹാര്‍ ജയിലിലാണ് അരവിന്ദ് കെജ്‌രിവാൾ . ഈ കേസ് തിരഞ്ഞെടുപ്പു കാലത്ത് വന്‍ വിവാദമായി വളര്‍ന്നതിനൊപ്പമാണ് എന്‍ഐ എ കേസും എത്തുന്നത്. ഏതായായും കെജ്‌രിവാൾ എന്ന രാഷ്ട്രീയ വിഗ്രഹം ഉടഞ്ഞു തകരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്

Related Articles

Latest Articles