Friday, May 3, 2024
spot_img

മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; പരിശോധന നടക്കുന്നത് നാലുപേരുടെ വീടുകളിൽ

മലപ്പുറം: ജില്ലയിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. നാലുപേരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. വേങ്ങര, തിരൂർ, താനൂർ, രാങ്ങാട്ടൂർ എന്നിവിടങ്ങളിൽ തുടരുന്ന പരിശോധന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ലഭിക്കുന്ന വിവരം.

വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലുപേരുടെയും വീട്ടിൽ ഒരേ സമയത്താണ് പരിശോധന ആരംഭിച്ചത്. ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പരിശോധന ആരംഭിച്ച ശേഷമാണ് വിവരം എൻഐഎ ലോക്കൽ പോലീസിനെ അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles