Thursday, May 16, 2024
spot_img

അദ്ധ്യാപക അഴിമതി നിയമനം ; പന്ത്രണ്ട് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സി ബി ഐ

പശ്ചിമ ബംഗാൾ : അദ്ധ്യാപക അഴിമതി നിയമനവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കൊൽക്കത്തയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പശ്ചിമ ബംഗാൾ സെൻട്രൽ സ്‌കൂൾ സർവീസ് കമ്മീഷൻ (ഡബ്ല്യുബിസിഎസ്‌സി) മുൻ ചെയർമാൻ സുബിരേഷ് ഭട്ടാചാര്യ ഉൾപ്പെടെ 12 പേരുടെ പേരുകൾ സിബിഐ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട് .

“പശ്ചിമ ബംഗാളിലെ സെക്കണ്ടറി, ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ അസിസ്‌റ്റന്റ് അദ്ധ്യാപക തസ്‍തികയിലേക്ക് യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിന് പൊതുപ്രവർത്തകരും സ്വകാര്യ വ്യക്തികളും ഉൾപ്പെടെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. പാനലിന്റെ കാലാവധി കഴിഞ്ഞ 2016ൽ ആയിരുന്നു ഇത്” കുറ്റപത്രത്തിൽ പറയുന്നു.

ഇതിൽ ഡബ്ല്യുബിസിഎസ്‌സിയുടെ മുൻ ചെയർമാൻ, മുൻ ഉപദേഷ്‌ടാവ്, അസിസ്‌റ്റന്റ് സെക്രട്ടറി, പശ്ചിമ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്, രണ്ട് സ്വകാര്യ വ്യക്തികൾ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട് .

Related Articles

Latest Articles