Monday, May 6, 2024
spot_img

കേരളത്തിൽ ഐ എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ടെലഗ്രാം ഗ്രൂപ്പ് പെറ്റ്സ് ലവേഴ്‌സിനെതിരെ നടപടികൾ കടുപ്പിച്ച് എൻ ഐ എ; ചെന്നൈയിൽ പിടിയിലായ ഐ എസ് ഭീകരൻ നബീലിൽ നിന്ന് കിട്ടിയത് നിർണ്ണായക വിവരങ്ങൾ; തൃശ്ശൂരിൽ ഒരാൾ കൂടി പിടിയിൽ; കേരളത്തിലെ ഐ എസ് യുണിറ്റ് മുളയിലേ തകർത്ത് കേന്ദ്രം

തൃശ്ശൂർ: കേരളത്തിലെ ഐ എസ് യുണിറ്റിനെ മുളയിലേ നുള്ളി എൻ ഐ എ. തൃശ്ശൂരിൽ നടത്തിയ വ്യാപക പരിശോധനയിൽ ഒരാൾ കൂടി പിടിയിലായി. പെറ്റ് ലവേഴ്സ് എന്നപേരിൽ ഒരു ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് രഹസ്യമായി ഐ എസ് ആശയങ്ങൾ പ്രചരിപ്പിച്ച് ഐ എസ് യുണിറ്റ് രൂപീകരിക്കാനും യുവതീ യുവാക്കളെ റിക്രൂട്ട് ചെയ്യാനും കേരളത്തിൽ ഭീകരാക്രമണങ്ങൾ നടത്താനുമാണ്‌ സംഘം പദ്ധതിയിട്ടിരുന്നത്. ഇതിൽ അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം പലയിടങ്ങളിൽ നിന്നായി എൻ ഐ എ പിടികൂടിയിരുന്നു. സംഘത്തിലെ പ്രധാനി നബീൽ അഹമ്മദിനെ ദിവസങ്ങൾക്ക് മുമ്പാണ് ചെന്നൈയിൽ നിന്ന് എൻ ഐ എ അറസ്റ്റ് ചെയ്തത്. നബീലിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിൽ നിന്നും വീണ്ടുമൊരാളെ കൂടെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

കേരളത്തിൽ സജീവമാകാൻ ശ്രമിച്ച ഐ എസ് മൊഡ്യുളിനെയാണ് ഇതോടെ എൻ ഐ എ തകർത്തത്. ഒരു ക്രിസ്ത്യൻ മത പുരോഹിതനെ അപായപ്പെടുത്താനും തൃശ്ശൂർ പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്താനും സംഘം പദ്ധതിയിട്ടിരുന്നതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മൃഗസ്നേഹികൾ ചമഞ്ഞാണ് ഇവർ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നത്. ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് നബീൽ ഐ എസ് ഭീകരരുമായി അടുക്കുന്നത്. പിന്നീടാണ് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കാൻ ശ്രമം നടക്കുന്നത്.

Related Articles

Latest Articles