Sunday, May 19, 2024
spot_img

നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സ്ഫോടനവും വെടിവയ്പ്പും; 50 പേര്‍ കൊല്ലപ്പെട്ടു, വൈദികനെ തട്ടിക്കൊണ്ട് പോയി

അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിയിൽ സ്ഫോടനവും വെടിവയ്പ്പും. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 50 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനയ്‌ക്കായി പള്ളിയിലെത്തിയവർക്ക് നേരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. കൂടാതെ പള്ളിയിലെ വൈദികനെ തട്ടിക്കൊണ്ട് പോയി.
നൈജീരയയിലെ ഒണ്ടോ സംസ്ഥാനത്തുള്ള ഓവോ മേഖലയിലാണ് ആക്രമണം നടന്നത്.

പള്ളിയ്‌ക്ക് അകത്തേക്ക് പ്രവേശിച്ച അക്രമികൾ ആദ്യം പള്ളിക്കകത്തേക്ക് സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. തുടർന്ന് വെടിയുതിർക്കുകയായിരുന്നു. ഓവോയിലെ സെന്റ് ഫ്രാൻസീസ് കാത്തലിക് പള്ളിയിലായിരുന്നു ആക്രമണം. പ്രസിഡന്റ് മുഹമ്മദു ബുഹാരി ആക്രമണത്തെ അപലപിച്ചു. ഹീനമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

പള്ളിക്ക് പുറത്തുനിന്നും അകത്ത് നിന്നുമാണ് അക്രമികൾ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും ഗവർണർ അകെരേദോലു ആവശ്യപ്പെട്ടു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Related Articles

Latest Articles