ചരിത്ര സംഭവത്തിന് ആതിഥേയത്വം വഹിക്കാൻ അയോദ്ധ്യ ഒരുങ്ങുകയാണ്. ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി മൊസൈക് കലാകാരൻ അനിൽ കുമാർ സാകേത് മഹാവിദ്യാലയത്തിൽ 14 ലക്ഷം ദീപങ്ങൾ ഉപയോഗിച്ച് രാമന്റെ ഛായാചിത്രം തയ്യാറാക്കി.ജനുവരി 22- നാണ് മഹാപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത് .
പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, ഉത്തർപ്രദേശ് പോലീസ് പതിനായിരത്തിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ രാമക്ഷേത്രത്തിലെ മഹത്തായ പരിപാടിയുടെ ദിവസം അയോദ്ധ്യയിൽ സുരക്ഷ ഉറപ്പാക്കാൻ ഡ്രോണുകൾ വിന്യസിക്കും.
സമീപത്തുള്ള അനധികൃത ഡ്രോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ആന്റി ഡ്രോൺ സംവിധാനവും സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്പി സെക്യൂരിറ്റി ഗൗരവ് വാൻസ്വാൾ പറഞ്ഞു.
അയോദ്ധ്യ ജില്ലയിൽ 10,000 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഡിജി പ്രശാന്ത് കുമാർ പറഞ്ഞു.ഇതിന് പുറമെ പോലീസ് സേനയെ സഹായിക്കാൻ ആധുനിക സാങ്കേതിക ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്. ഈ സംവിധാനത്തിന്റെ സഹായത്തോടെ, അനധികൃത ഡ്രോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

