Wednesday, September 30, 2026

സെൻട്രൽ ജയിലിൽ ഗുരുതര വീഴ്ച ;ജയിലിലേക്ക് വന്ന പത്രക്കെട്ട് എടുക്കാൻ പുറത്തേക്ക് പോയി,മറ്റൊരാളുടെ ബൈക്കിന്റെ പിറകിൽ കയറി രക്ഷപ്പെട്ടു ,പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളി ഹർഷാദ് തടവ് ചാടി

കണ്ണൂർ:ലഹരി മരുന്ന് കേസിലെ പ്രതി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുമാണ് പ്രതി രക്ഷപ്പെട്ടത്. കൊയ്യോട് സ്വദേശി ഹർഷാദ് ആണ് പൊലീസിനെ വെട്ടിച്ച് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോകുന്നതിനിടെയാണ് സംഭവം.മറ്റൊരാളുടെ ബൈക്കിന്റെ പിറകിൽ കയറിയാണ് പോയത്.

മയക്കുമരുന്ന് കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഹർഷാദ്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്തംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദ​ഗ്ദ്ധമായി ജയിൽ ചാടിയത്

Related Articles

Latest Articles