Monday, May 20, 2024
spot_img

നിപ വൈറസ്: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു

മു​ക്കം: നി​പ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ക്കം ഡി​വി​ഷ​നു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പിൻവലിച്ചു. ചാത്തമംഗലം പഞ്ചായത്തിൽ നിപ ബാധിച്ച് പന്ത്രണ്ടുകാരൻ മരിച്ചതിനെ തുടർന്ന് സമീപപ്രദേശമായ മുക്കം നഗരസഭയിലെ 18, 19, 20, 21, 22, ഡിവിഷനുകളായിരുന്നു കർശന നിയന്ത്രണങ്ങളോടെ അടച്ചുപൂട്ടിയിരുന്നത്.

അതേസമയം മംഗളൂരുവില്‍ നിരീക്ഷണത്തിലിരുന്ന കാര്‍വാര്‍ സ്വദേശിയുടെ നിപാ പരിശോധനാഫലം നെഗറ്റീവായി. സ്വകാര്യ ലാബിലെ ടെക്നീഷ്യനാണ് ഇയാള്‍. കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതാണ് സംശയത്തിന് വഴിതെളിച്ചത്. പുണെ എന്‍.ഐ.വിയിലാണ് സ്രവം പരിശോധിച്ചത്. അതിനിടെ കോഴിക്കോട്ട് മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ 143 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രോഗം റിപ്പോര്‍ട്ട് ചെയ്ത .

ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

Related Articles

Latest Articles