Thursday, May 30, 2024
spot_img

നിപ വൈറസ് വീണ്ടും; വാക്‌സിന്‍ കണ്ടെത്തി, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കോവിഡ് ഭീതി വിട്ടൊഴിയും മുമ്പെ ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ്പ രംഗത്തെത്തിയിരിക്കുകയാണ്.ഒരു കുഞ്ഞിനാണ് പുതിയതായി നിപ്പ സ്ഥിരീകരിച്ചത്. എന്നാല്‍ കോവിഡിനേക്കാളും നിപ്പയെ ഭയക്കണമെന്ന വസ്തുതയാണ് ആളുകളെ ആശങ്കയിലാഴ്ത്തുന്നത്. വെറും 20 പേര്‍ക്ക് ബാധിച്ച നിപ്പ വൈറസ് 18 പേരുടെയും ജീവനാണ് അപഹരിച്ചത്. അതുകൊണ്ട് തന്നെ നിപ്പയ്ക്ക് എതിരെയുള്ള ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല.യുഎസിലെ നേച്ചര്‍ പാര്‍ട്ണര്‍ ജേണലില്‍ നിപ്പയ്ക്ക് എതിരായ വാക്‌സിന്‍ വികസിപ്പിച്ചതായി വ്യക്തമാക്കുന്നു. നിപ്പ വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍ പ്രാഥമിക വിജയം നേടി. യൂണിഫോംഡ് സര്‍വീസ് യൂനിവേഴ്‌സിറ്റി,ടെക്‌സസ് മെഡിക്കല്‍ ബ്രാഞ്ച് തുടങ്ങി ഒരുകൂട്ടം ഗവേഷക സംഘങ്ങള്‍ ചേര്‍ന്ന് നടത്തിയ പഠനമാണ് വിജയം കണ്ടത്. ഈ വാക്‌സിന്‍ മനുഷ്യരിലെ നിപയെയും ഹെന്‍ഡ്ര വൈറസിനെയും ചെറുക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്തൊക്കെയാണ് നിപ്പ വീണ്ടുമെത്തുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് എ്ന്നതിനെ കുറിച്ച് പിന്നെയും ഓര്‍മപ്പെടുത്തുകയാണ്.

  1. കോവിഡിനെ അപേക്ഷിച്ച് രോഗ വ്യാപനതോത് പൊതുവേ കുറവാണ് നിപയ്ക്ക് . നേരിട്ടുള്ള സമ്പര്‍ക്കമാണ് വൈറസ് പകരാനുള്ള സാധ്യത. രോഗലക്ഷണങ്ങളുള്ളവരെ ഐസലേറ്റ് ചെയ്യുകയാണ് വേണ്ടത്.

2.വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്.വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല

  1. വൈറസ് പ്രതിരോധിക്കാന്‍ മാസ്‌ക് ഉപയോഗിക്കുക

4.സാമൂഹിക അകലം നിര്‍ബന്ധമാണ്

5.കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. അല്ലാത്തപക്ഷം സാനിറ്റൈസര്‍ ഉപയോഗിക്കുക

6.രോഗിയില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക

7.രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക

8.നിപ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കുക
9.സാംക്രമിക രോഗങ്ങള്‍ക്ക് സ്വീകരിക്കുന്ന എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കുക

Related Articles

Latest Articles