Wednesday, September 30, 2026

കെഎഫ്‌സിക്ക് 6.68 കോടിയുടെ അറ്റാദായം


തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.68 കോടിരൂപ അറ്റാദായം നേടി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം ലാഭവിഹിത വിതരണമുണ്ടാകില്ല. വായ്പാ അനുമതിയിലെ വളര്‍ച്ച 150% ആയാണ് വര്‍ധിച്ചത്. 4,147 കോടിരൂപയുടെ വായ്പയാണ് അനുവദിച്ചത്. 3,709 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

ആകെ വരുമാനം 491 കോടി രൂപയാണ് . കോവിഡ് പ്രതിസന്ധിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് മികച്ച പ്രകടനത്തിലൂടെ ലാഭം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. വായ്പാ ആസ്തി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിക്കാനായതായും കെഎഫ്‌സി സിഎംഡി സഞ്ജയ് കുമാര്‍ അറിയിച്ചു. നിഷ്‌ക്രിയ ആസ്തി 3.58% ആയും അറ്റ നിഷ്‌ക്രിയ ആസ്തി 1.48% കുറഞ്ഞു. ഈ വര്‍ഷം 4500 കോടിരൂപയുടെ വായ്പയായിരിക്കും അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles