Tuesday, May 21, 2024
spot_img

രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേത്; വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് നിര്‍മ്മലാ സീതാരാമന്‍

ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ ക്ഷമ യാചിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ രംഗത്ത്.രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതാണെന്നും രാഹുലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.നാളെ സുപ്രീം കോടതിയുടെ നടപടിക്ക് കാത്തിരിക്കുകയാണെന്നും നിര്‍മ്മല വ്യക്തമാക്കി.

കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ രാഹുല്‍ ഗാന്ധി നേരത്തേ ക്ഷമ പറഞ്ഞിരുന്നു.ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് പറഞ്ഞതില്‍ ഖേദിക്കുന്നതായി രാഹുല്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പ്രതിരോധ മന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

Related Articles

Latest Articles