മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ വിമാനത്താവളം അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്ക്കിടയില്പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ തലസ്ഥാനമായ മനിലയിലെ കെട്ടിടങ്ങള്‍ ആടിയുലഞ്ഞു. ഇതേത്തുടര്‍ന്ന് പരിഭ്രാന്തരായ ജനം തെരുവിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സാംബലസ് പ്രവിശ്യയിലെ കാസ്റ്റില്ലിജോസിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.ഭൂകമ്പത്തെത്തുടര്‍ന്ന് ലുസോണ്‍ ദ്വീപിലെ നിരവധി പ്രദേശങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.

