Wednesday, October 14, 2026

ബനേഗാ മാറി ബൻ ഗയ ആയി; കോൺഗ്രസ് ഭരണകാലത്ത് ജനങ്ങൾക്ക് കിട്ടിയിരുന്നത് സ്വപ്‌നങ്ങൾ മാത്രമായിരുന്നു എന്നാൽ സ്വപ്‌നങ്ങൾ സഫലമാക്കിയത് നരേന്ദ്രമോദി; അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ അടിച്ചിരുത്തി ധനമന്ത്രി നിർമല സീതാരാമൻ

ദില്ലി: പാർലമെന്റിൽ കടക്കുന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കോൺഗ്രസ് ഭരണകാലത്ത് ബനേഗാ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഇത് ബൻഗയ ആക്കിയത് നരേന്ദ്രമോദി സർക്കാരാണ്. യു പി എ കാലത്ത് സർക്കാർ ജനങ്ങളെ സ്വപ്‌നം കാണാൻ മാത്രം പഠിപ്പിച്ചു എന്നാൽ അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത് നരേന്ദ്രമോദി സർക്കാരാണ്. ജൻധൻ യോജന, ആയുഷ്‌മാൻ ഭാരത്, ഡിജിറ്റൽ ഇന്ത്യ മിഷൻ, ജൻ ഔഷധി കേന്ദ്ര തുടങ്ങി അനവധി പദ്ധതികൾ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിച്ചു. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി അവർ ഗരീബി ഹഠാവോ എന്നു പറഞ്ഞു പക്ഷെ അത് ഇതുവരെ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല- സീതാരാമൻ കൂട്ടിച്ചേർത്തു

യു പി എ കാലത്ത് വൈദ്യുതി വരും എന്നാണ് പറഞ്ഞരുന്നത് എന്നാൽ ബിജെപി ഭരണകാലത്ത് വൈദ്യുതി വന്നുകഴിഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് ഗ്യാസ് കണക്ഷൻ വരും എന്നായിരുന്നു. എന്നാൽ മോദി ഭരണകാലത്ത് ഗ്യാസ് കണക്ഷൻ വന്നു കഴിഞ്ഞു. സൗജന്യ വീടുകളും ശൗചാലയങ്ങളും ഉണ്ടാകും എന്നത് നരേന്ദ്രമോദി ഉണ്ടായിക്കഴിഞ്ഞു എന്നാക്കിമാറ്റിയെന്നും. ഗ്രാമീണ റോഡുകളും, എയർപോർട്ടുകളും, ബാങ്ക് അക്കൗണ്ടുകളും എല്ലാം യാഥാർഥ്യമാക്കിയത് നരേന്ദ്രമോദി സർക്കാരാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു. കഴിഞ്ഞ 08 നാണ് നരേന്ദ്രമോദി സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. മൂന്നു ദിവസത്തെ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ മറുപടി പ്രസംഗം നടത്തും.

Related Articles

Latest Articles