Friday, September 25, 2026

മിത്ത് പരാമർശം; എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് സ്റ്റേ, 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ തടഞ്ഞ് ഹെക്കോടതി

കൊച്ചി: തിരുവനന്തപുരം: ഗണപതിയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ആണ് ഹർജി നൽകിയത്. എൻഎസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു നാമജപയാത്ര നടത്തിയത്. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തികൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്

Related Articles

Latest Articles